Redmi Note 5 Pro: ഷവോമി റെഡ് മി നോട്ട് 5 പ്രോ




ഷവോമി റെഡ് മി നോട്ട് 5 പ്രോ
"റെഡ് മീ നോട്ട് ശ്രേണിയില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ചത് , ഇന്ത്യയ്ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്തത്" ഇതാണ് ഷവോമി റെഡ് മി നോട്ട് 5 പ്രോ –ക്ക് ഷവോമി നല്‍ക്കുന്ന തലവാചകം . സോണിയുടെ 12 എംപി യും സാംസുങ്ങിന്റെ 5 എംപി യും ഉള്ള ക്യാമറകള്‍ ചേര്‍ന്ന് നല്‍ക്കുന്ന പിക്ചര്‍ നിലവാരം ഇതുവരെ ഒരു കമ്പനിയും നല്‍ക്കാത്ത അത്ര നല്ല ബാക്ക് ക്യാമറ ചിത്രങ്ങള്‍ നല്ക്കുമെന്നു എന്ന് ഷവോമി അവകാശപ്പെടുന്നു . സെല്‍ഫി പ്രേമികള്‍ക്കായി 20 മെഗാ പിക്സലിന്റെ ഫ്രന്റ്‌ ക്യാമറ ആണ് നല്‍കിയിരിക്കുന്നത്. ഇതും സോണിയുടെത് തന്നെ, കൂടെ ഒരു ഫ്രന്റ്  സെല്‍ഫി ലൈറ്റ്-ഉം നല്‍കിയിട്ടുണ്ട്. ഇത് കുറഞ്ഞ ലൈറ്റ് ഉള്ളെടത്തും മികച്ച സെല്‍ഫി കള്‍ എടുക്കാന്‍ സഹായിക്കുന്നു. ഈ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സ്ക്രീന്‍ ഓണ്‍ ആക്കിയശേഷം ഫോണിലേക്ക് നോക്കിയാല്‍ മാത്രം മതി , നിങ്ങളുടെ മുഖം തിരിച്ചറിഞ്ഞു ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള സംവിധാനം (Face recognition) ഷവോമി റെഡ് മി നോട്ട് 5 പ്രോ യില്‍ ലഭ്യം ആണ്. മറ്റെല്ലാ ഷവോമി ഫോണുകള്‍ക്കും ഉള്ള പോലെ ക്വല്‍കോം-ന്റെ സ്നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍ തന്നെ ആണ് ഇതിനും ഉള്ളത് . സ്നാപ്ഡ്രാഗണ്‍-ന്റെ പുതിയ 636 ശ്രേണിയില്‍ ഉള്ള പ്രോസസ്സര്‍ 14 നാനോമീറ്റര്‍ ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. ഈ പുതിയ പ്രോസസ്സര്‍ കൂടുതല്‍ ബാറ്ററി ബാക്ക്അപ്പ്‌ നല്‍കുന്നതിനോടൊപ്പം ക്വല്‍കോം-ന്റെ തന്നെ സ്നാപ്ഡ്രാഗണ്‍ 630 നെ അപേക്ഷിച്ച് 40% കൂടുതല്‍ മികച്ച പ്രവത്തനം കാഴ്ചവെക്കുന്നു . 5.99 ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ പുതിയ മൊബൈല്‍ ഡിസ്പ്ലേ അനുപാതം ആയ 18:9 പ്രധാനംചെയ്യുന്നു . ഇത് പഴയ ആസ്പെക്റ്റ് അനുപാതം ആയ 16:9  നെ അപേക്ഷിച്ച് 12.5% കൂടുതല്‍ ഡിസ്പ്ലേ ഏരിയ നല്‍കുന്നു. 2.5d വളഞ്ഞ കോര്‍ണിഗ് ഗോറില്ല ഗ്ലാസും, ചൂട് കുറക്കുന്നതിനായുള്ള 2 ലെയര്‍ ഗ്രാഫൈറ്റ് ഷീറ്റുകളും , വീഴ്ചയിലൂടെയും മറ്റും ഉണ്ടാകുന്ന ആഘാതം കുറക്കുന്നതിനായി പ്രത്യേകം ബലപ്പെടുത്തിയ മൂലകളും എല്ലാം ഈ ഫോണിന്റെ മറ്റു പ്രത്യേകതകള്‍ ആണ്. 64 ജിബി സ്റ്റോര്‍ സ്പേസ് ഉള്ള ഷവോമി റെഡ് മി നോട്ട് 5 പ്രോ 4 ജിബി  അല്ലെങ്കില്‍ 6ജിബി എന്നീ റാം ഓപ്ഷനുകളും  നല്‍കുന്നു. 128 ജിബി വരെ യുള്ള എസ് ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് സ്റ്റോര്‍ സ്പേസ് കൂട്ടാവുന്നതാണ് . രണ്ടു നാനോ സിമ്മുകള്‍ അല്ലെങ്കില്‍ ഒരു നാനോ സിമ്മും ഒരു എസ്ഡി  കാര്‍ഡും ഇതില്‍ ഉപയോഗിക്കാം.   4000 മില്ലി ആമ്പിയര്‍-ന്റെ ബാറ്ററി മികച്ച ബാക്ക്അപ്പ്‌ നല്‍കുമെന്ന് കരുതാം  .MUI-9 ആണ് യൂസര്‍ ഇന്റര്‍ഫേസ് .ലെയിക്ക് ബ്ലൂ ,കറുപ്പ്, ഗോള്‍ഡ്‌, റോസ് ഗോള്‍ഡ്‌ എന്നീ നിറങ്ങളില്‍ ലഭ്യം . വില 4ജിബി റാം  14999 രൂപ, 6ജിബി റാം 16999 രൂപ. പ്രീ ബുക്കിംഗ് 2018 മെയ്‌ 25 ഉച്ചക്ക് 12 മണി മുതല്‍ . http://www.mi.com/in/redmi-note-5-pro/

Comments